IdukkiLocal Live

മാങ്കുളം വനം വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

ഇടുക്കി:മാങ്കുളത്തെ വനം വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എന്‍സിപി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.
വിഷയവുമായി ബന്ധപ്പെട്ട് നേതാക്കളായ സംസ്ഥാന നിര്‍വാഹക സമിതി അംഗം അരുണ്‍ പി മാണി, ജില്ലാ ജനറല്‍ സെക്രട്ടറി ടി.പി വര്‍ഗീസ്, ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് പി.പി ബേബി എന്നിവരുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വൈകാതെ മാങ്കുളം സന്ദര്‍ശിക്കുമെന്നും മാങ്കുളം നിവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കി ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!