Thodupuzha

അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​മു​ള്ള സം​രം​ഭ​ക​ർ രാ​ജ്യ​പു​രോ​ഗ​തി​ക്ക് പു​ത്ത​ൻ ദി​ശാ​ബോ​ധം ന​ൽ​കും: മ​ന്ത്രി ആ​ന്‍റ​ണി രാ​ജു

തൊ​ടു​പു​ഴ: അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​മു​ള്ള സം​രം​ഭ​ക​ർ രാ​ജ്യ​പു​രോ​ഗ​തി​ക്ക് പു​ത്ത​ൻ ദി​ശാ​ബോ​ധം ന​ൽ​കു​മെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ന്യൂ​മാ​ൻ കോളേ​ജി​ൽ ഗ്ലോ​ബ​ൽ ബി​സി​ന​സ് ഇ​ന്ന​വേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​കു​ബേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നൈ​പു​ണ്യ​മു​ള്ള യു​വ​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​നും രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക വി​ക​സ​ന​ത്തി​ന് വ​ഴി തെ​ളി​ക്കാ​നും സെ​ന്‍റ​ർ ഇ​ട​യാ​ക്കും. ഇ​തു മ​റ്റു​ക​ലാ​ല​യ​ങ്ങ​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും പി​ന്തു​ട​രാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും ന്യൂ​മാ​ൻ കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​യു​മാ​യ ഡോ. ​അ​ജി​മോ​ൻ ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. സ​പ്പോ​ർ​ട്ട് ലി​ങ്ക്സ് സി​ഇ​ഒ സ​ജി ഇ​ട്ടൂ​പ്പ് തോ​മ​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സ് അ​ഗ​സ്റ്റി​ൻ, ഡി​പോ​ൾ പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​ബി ജോ​ണ്‍, ന്യൂ​മ​നൈ​റ്റ്സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഇ.​എ. റ​ഹിം, ബ​ർ​സാ​ർ ഫാ. ​ബെ​ൻ​സ​ണ്‍ ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജി​മോ​ൾ തോ​മ​സ് സ്വാ​ഗ​ത​വും കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ക്യാ​പ്റ്റ​ൻ പ്ര​ജീ​ഷ് സി. ​മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.

Related Articles

Back to top button
error: Content is protected !!