Thodupuzha

കേരളത്തിൽ ന്യൂനപക്ഷ ആനുകൂല്യങ്ങൾ അട്ടിമറിക്കുന്നു.

തൊടുപുഴ : ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി നരേന്ദ്ര മോദി സർക്കാർ നടപ്പാക്കി വരുന്ന നിരവധി പദ്ധതികൾ കേരളത്തിൽ മാത്രം നടപ്പാക്കാതെ അട്ടിമറിക്കപ്പെടുകയാണ് എന്ന് ബിജെപി ഇടുക്കി ജില്ലാ പ്രസിഡൻ്റ് എൻ.എം.വർഗീസ് പ്രസ്ഥാവിച്ചു.സ്കോളർഷിപ്പ്, വിധവകൾക്ക് വീട് തുടങ്ങിയ കാലങ്ങളായി നൽകിവന്നിരുന്ന ആനുകൂല്യങ്ങൾ മാത്രമാണ് ഇന്നും കേരളത്തിൽ ന്യൂനപക്ഷങ്ങൾക്ക് ലഭിച്ച് വരുന്നത്.ന്യൂനപക്ഷങ്ങളുടെ പുരോഗതിക്കായി മോദി സർക്കാർ നടത്തിവരുന്ന നിരവധി ജനപ്രിയ പദ്ധതികൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നല്ല രീതിയിൽ നടപ്പാക്കി വരുമ്പോഴാണ് ന്യൂനപക്ഷങ്ങളുടെ രക്ഷകരെന്ന് നടിക്കുന്ന ഇരുമുന്നണികളും കേരളം മാറി മാറി ഭരിക്കുമ്പോൾ ന്യൂനപക്ഷ ആനുകൂല്യങ്ങൾ അട്ടിമറിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നല്ല രീതിയിൽ നടപ്പാക്കിയ പദ്ധതികളെ സംബദ്ധിച്ച വിവരങ്ങൾ ബിജെപിയുടെ ബൂത്ത് കമ്മറ്റികൾ വഴി എല്ലാ വീടുകളിലും എത്തിച്ച് അർഹത ഉള്ളവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുവാനുള്ള അടിസ്ഥാന പ്രവർത്തനം അറക്കുളത്ത് ന്യൂനപക്ഷ മോർച്ച നടപ്പാക്കുമെന്നും എൻ എം വർഗീസ് അറിയിച്ചു.ബിജെപി കണ്ണിക്കൽ 139-ാം ബൂത്ത് സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

 

ബിജെപി ബൂത്ത് പ്രസി.ബിബിൻ ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്ര വിഭാഗത്തിൽ പെട്ട ഇരുപതോളം പേരെ ജില്ലാ പ്രസിഡൻ്റ് ഷാളണിയിച്ച് സ്വീകരിച്ചു.സംസ്ഥാന കമ്മറ്റിയംഗം PA വേലുക്കുട്ടൻ ഭാവി പരാതി പരിപാടികൾ വിശദീകരിച്ചു. മണ്ഡലം സെക്രട്ടറി ഗോപാലകൃഷ്ണൻ, പഞ്ചായത്ത് കമ്മിറ്റി പ്രസി.

എം കെ രാജേഷ്, വൈസ്.പ്രസി.രാജി രതീഷ്, ബൂത്ത് ജന.സെക്ര.PK.ജോണി, നന്ദനം രതീഷ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!