Thodupuzha

മുഹമ്മദ് ഫൈസല്‍ സി.പി.എം  തൊടുപുഴ ഏരിയാ സെക്രട്ടറി

തൊടുപുഴ: സി.പി.എം തൊടുപുഴ ഏരിയ സെക്രട്ടറിയായി മുഹമ്മദ് ഫൈസലിനെ വീണ്ടും തെരഞ്ഞെടുത്തു. 19 അംഗ ഏരിയാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഏരിയാ കമ്മിറ്റിയംഗങ്ങള്‍ -: കെ.എം ബാബു, ടി.ആര്‍ സോമന്‍, കെ.ആര്‍ ഷാജി, എം.എം മാത്യു, വി.ടി പാപ്പച്ചന്‍, എം.എം റഷീദ്, വി.ബി ദിലീപ്കുമാര്‍, ആര്‍. പ്രശോഭ്, കെ.പി സുലോചന, എം.ജി സുരേന്ദ്രന്‍, എം.ആര്‍ സഹജന്‍, സി.എസ് ഷാജി, ടിജു തങ്കച്ചന്‍, എം.പി ഷൗക്കത്തലി, ടി.ബി സുബൈര്‍, ബി. സജികുമാര്‍, സബീന ബിഞ്ചു, അജയ് ചെറിയാന്‍ തോമസ്. തൊടുപുഴയില്‍ ആധുനിക നിലവാരത്തിലുള്ള രാജ്യാന്തര സ്‌റ്റേഡിയം നിര്‍മ്മിക്കണമെന്ന് സി.പി.എം തൊടുപുഴ ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൊടുപുഴ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും, തൊഴിലാളി

വിരുദ്ധ തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും, നഗരസഭയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നുള്ള പ്രമേയങ്ങളും സമ്മേളനം പാസാക്കി.

പ്രതിനിധി സമ്മേളനം ശനിയാഴ്ച അവസാനിച്ചു. പൊതുചര്‍ച്ചയ്ക്ക് ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസല്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.എസ്. രാജന്‍, കെ.വി. ശശി, കെ.എസ്. മോഹനന്‍, വി.എം. മോഹനന്‍, എം.എം. മാത്യു, ഏരിയ കമ്മിറ്റി അംഗം വി.ടി. പാപ്പച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!