Moolammattam

മൂലമറ്റത്ത് കാര്‍ താഴ്ചയിലേയ്ക്ക് മറിഞ്ഞ് അപകടം

മൂലമറ്റം: കാര്‍ താഴ്ചയിലേയ്ക്ക് മറിഞ്ഞ് അപകടം. മണപ്പാടിക്ക് സമീപം പുത്തേട് റോഡിലാണ് അപകടമുണ്ടായത്. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശികളായ അഖില്‍, ഭാര്യ റാണി, ഡ്രൈവര്‍ മുനീര്‍ നക്കാളിപ്പറമ്പ് എന്നിവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. അഖിലിനും റാണിക്കും അപകടത്തില്‍ പരിക്കേറ്റു. പരിക്കുകള്‍ ഗുരുതരമല്ല. വാഗമണ്ണിനുപോയി തിരിച്ചുവരുന്ന വഴി ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന് വാഹനം റോഡിനടിയിലേയ്ക്ക് മറിയുകയായിരുന്നു. 2:45 ഓടെയാണ് അപകടമുണ്ടായത് .നാട്ടുകാരും പിന്നാലെയെത്തിയ യാത്രകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി അപകടത്തില്‍ പരിക്കേറ്റവരെ മൂലമറ്റത്തെ വയലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് മൂലമറ്റം ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

 

Related Articles

Back to top button
error: Content is protected !!