Moolammattam

മൂലമറ്റം പിഡബ്ല്യുഡി റോഡിൻ്റെ ശോചനീയ അവസ്ഥ: ബിജെപി വീണ്ടും സമരത്തിലേക്ക്

മൂലമറ്റം: അറക്കുളം അശോക കവല മുതൽ മണപ്പാടി പാലം വരെ പിഡബ്ല്യുഡി റോഡ് തകർന്നിട്ട് വർഷങ്ങളായി.കാൽനട യാത്ര പോലും ദുസ്സഹമായ ഈ റോഡ് നന്നാക്കണമെന്നാവിശ്യപ്പെട്ട് നിരവധി സമരങ്ങളും, നിവേദനങ്ങളും നൽകിയെങ്കിലും അധികാരികൾ കണ്ണു തുറന്നില്ല. കുഴിയടക്കൽ എന്ന വഴിപാട് ചടങ്ങ് നടത്തി പലപ്പോഴും ബില്ലുകൾ മാറിയതല്ലാതെ റോഡ് സഞ്ചാരയോഗ്യമാക്കാൻ നടപടിയായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. മൂലമറ്റം ടൗണിലുണ്ടായ വലിയ കുഴിയുടെ വിഷയം അധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ ബി ജെ പി മഹാബലിയുമായി നടത്തിയ സമരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാവിലെ 11 ന് റോഡില്‍ പായ വിരിച്ച് കിടന്ന് വീണ്ടും പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി പ്രവര്‍ത്തകര്‍.

Related Articles

Back to top button
error: Content is protected !!