ChuttuvattomThodupuzha

ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്താനുമുള്ള നീക്കം ഉപേക്ഷിക്കണം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍

തൊടുപുഴ: സംസ്ഥാനത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് കേരളത്തിലെ സിവില്‍ സര്‍വ്വീസിനെ തകര്‍ക്കാനും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്താനുമുള്ള യു.ഡി.എഫിന്റെയും സംസ്ഥാന ഗവര്‍ണറുടെയും നീക്കം ഉപേക്ഷിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന യുഡിഎഫിന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച ഗവര്‍ണറുടെ നടപടി ജീവനക്കാരെ ആശങ്കപ്പെടുത്തുന്നതാണ്. ഇതിനെതിരെ സിവില്‍ സര്‍വീസില്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ സംസ്ഥാന ട്രഷറര്‍ പി വി ജിന്‍രാജ് സംസ്ഥാന കൗണ്‍സില്‍ തീരുമാനങ്ങള്‍ വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ് സി കെ ജയശ്രീ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയന്‍ പി വിജയന്‍, ജില്ലാ സെക്രട്ടറി റോബിന്‍സണ്‍ പി ജോസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എം ഫിറോസ്, പി കെ സതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!