ChuttuvattomThodupuzha

അന്നദാന യത്നവുമായി മുതലക്കോടം ലയണ്‍സ് ക്ലബ്ബും ന്യൂമാന്‍ കോളേജും

തൊടുപുഴ: ന്യൂമാന്‍ കോളേജ് എന്‍.സി.സിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഷെയര്‍ എ ബ്രെഡ് പദ്ധതിയും മുതലക്കോടം ലയണ്‍സ് ക്ലബ്ബിന്റെ ഹംഗര്‍ പ്രോജക്റ്റും കൈകോര്‍ത്തപ്പോള്‍ അനേകരുടെ വിശപ്പടക്കുന്ന സംരംഭമായി. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വരും നിരാലംബരുമായ വ്യക്തികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനായി 2013-ല്‍ ന്യൂമാന്‍ കോളേജ് എന്‍.സിസി യുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണ് ‘ഷെയര്‍ എ ബ്രെഡ്’. കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ കോളേജുകള്‍ക്കിടയില്‍ നിന്ന് ഏറ്റവും മികച്ച സോഷ്യല്‍ ഇനിഷ്യേറ്റീവിനുള്ള ദേശീയ അവാര്‍ഡ് ‘ഷെയര്‍ എ ബ്രെഡ്’ പദ്ധതി കരസ്ഥമാക്കിയിരുന്നു. ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിജിമോള്‍ തോമസ് അന്നദാന യജ്ഞം ഉദ്ഘാടനം ചെയ്തു.

ന്യൂമാന്‍ എന്‍.സി.സി അസോസിയേറ്റ് ഓഫീസര്‍ ക്യാപ്റ്റന്‍ പ്രജീഷ് സി. മാത്യു, മുതലക്കോടം ലയണ്‍സ് ക്ലബ് ട്രഷറര്‍ ജോഷി മാണി , മുന്‍ പ്രസിഡന്റ് ഷിബു അലക്സ്, മൈലക്കൊമ്പ് ദിവ്യരക്ഷാലയം ഡയറക്ടര്‍ ടോമി മാത്യു, പൈങ്കുളം മദര്‍ ആന്‍ഡ് ചൈല്‍ഡ് ഡയറക്ടര്‍ ജോഷി മാത്യു, ചിലവില്‍ പ്രവര്‍ത്തിക്കുന്ന ബാലിക ഭവന്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍ ട്രീസ എന്നിവര്‍ പ്രസംഗിച്ചു.പ്രവര്‍ത്തനങ്ങള്‍ക്ക് സീനിയര്‍ അണ്ടര്‍ ഓഫീസര്‍ അര്‍ജുന്‍ കെ.എസ്,അണ്ടര്‍ ഓഫീസര്‍മാരായ സ്റ്റെബിമോള്‍ സെബാസ്റ്റ്യന്‍,രോഹിത് ബാബു,അന്നു മരിയ മാത്യു, സിറില്‍ ബോബി, എമില്‍ ബാബു, ടോമോന്‍ അമല അന്ന സജി, രാധിക എം.ആര്‍, സ്റ്റെന്‍ബിന്‍സ് ജോസഫ്, അഖില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!