Local LiveMuthalakodam

മുതലക്കോടം സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി നിറവില്‍

മുതലക്കോടം: സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളിന്റെ 75-ാം വാര്‍ഷികവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവും 22 മുതല്‍ 25 വരെ നടക്കും.തിങ്കളാഴ്ച്ച 9.50 ന് സ്‌കൂള്‍ മാനേജര്‍ റവ.ഡോ. ജോര്‍ജ് താനത്തുപറന്പില്‍ പതാക ഉയര്‍ത്തും. 10ന് വിളംബര ജാഥ, 2 ന് മെഗാ ക്വിസ് എന്നിവ നടക്കും. 23ന് ഉച്ച കഴിഞ്ഞ് രണ്ടിന് പൂര്‍വ അധ്യാപക-വിദ്യാര്‍ഥി സംഗമം നടക്കും. 24നു രാവിലെ 9.30ന് മെഗാ തിരുവാതിരയും ഉച്ചക്ക് 12ന് കൃതജ്ഞതാ ബലിയും നടക്കും. 25ന് വൈകുന്നേരം 3 ന് സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ മുഖ്യപ്രഭാഷണവും കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി സെക്രട്ടറി ഫാ. മാത്യു മുണ്ടയ്ക്കല്‍ യാത്രയയപ്പ് സന്ദേശവും നല്‍കും. പിന്നണി ഗായകന്‍ ലിബിന്‍ സ്‌കറിയ മുഖ്യാതിഥിയാകും. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുനി എം.കുര്യന്‍നേതൃത്വം നല്‍കും.

 

Related Articles

Back to top button
error: Content is protected !!