Local LiveMuthalakodam

മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജിന് യാത്രയയപ്പ് നല്‍കി

മുതലക്കോടം : സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍
ജിജി ജോര്‍ജിന് യാത്രയയപ്പ് നല്‍കി. മുരിക്കാശ്ശേരി പവനാത്മ കോളേജില്‍ ഫിസിക്‌സ് ലക്ചറര്‍ ആയി തുടങ്ങി മൂന്നു പതിറ്റാണ്ടു പിന്നിട്ട അധ്യാപന ജീവിതത്തില്‍ നിന്നുമാണ് ജിജി ജോര്‍ജ് പടിയിറങ്ങിയത്. പാഠ്യ, പാഠ്യേതര വിഷയങ്ങളില്‍ സ്‌കൂളിനെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ നിരന്തരം പ്രയത്‌നിച്ചിട്ടുള്ള ജിജി ജോര്‍ജ്  സംസ്ഥാനതലത്തില്‍ മികച്ച പ്രിന്‍സിപ്പലിനുള്ള അവാര്‍ഡ്, കോതമംഗലം എഡ്യൂക്കേഷണല്‍ ഏജന്‍സി ഏര്‍പ്പെടുത്തിയ അധ്യാപക അവാര്‍ഡുകള്‍ തുടങ്ങി നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിന് മാനേജര്‍ ഫാ. ജോര്‍ജ് താനത്തുപറമ്പില്‍, പ്രിന്‍സിപ്പല്‍ പോള്‍സ് ഇടത്തൊട്ടി, പിടിഎ പ്രതിനിധികള്‍, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

 

Related Articles

Back to top button
error: Content is protected !!