Local LiveMuthalakodam

വിജയം ആഘോഷമാക്കി മുതലക്കോടം സ്‌കൂളുകള്‍ ; മെറിറ്റ് ഡേ നടത്തി

മുതലക്കോടം : സെന്റ്.ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി. സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ ,സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് സ്‌കൂള്‍ എന്നി മൂന്ന് സഹോദര സ്ഥാപനങ്ങളിലെ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 171 പ്രതിഭകളെ മെറിറ്റ് ഡേയില്‍ ആദരിച്ചു. കോതമംഗലം രൂപത അധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും വിജയികള്‍ക്ക് മെമെന്റോ നല്‍കി ആദരിക്കുകയും ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ്ജ് താനത്തു പറമ്പില്‍ അധ്യക്ഷത വഹിച്ചു. സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ചാഴികാട്ട് ആശുപത്രിയിലെ പീഡിയാട്രീഷ്യനുമായ ഡോ. റ്റിബിന്‍ ടി.ജോണി മുഖ്യ പ്രഭാഷണം നടത്തി.

മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സനു കൃഷ്ണന്‍, ഷഹനാ ജാഫര്‍, സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജയിംസ് ജേക്കബ്,, പിടിഎ പ്രസിഡന്റുമാരായ ഫില്‍സ് മാത്യു,ജില്‍സണ്‍ പീറ്റര്‍, മുന്‍ പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ് , ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പോള്‍സ് മാത്യു സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് സ്‌കൂള്‍ പ്രഥമ അധ്യാപിക സുനി എം കുര്യന്‍ ,വിദ്യാര്‍ത്ഥി പ്രതിനിധികളായ എല്‍ബ മരിയ ബൈജു, നേഹാ രാജു വണ്ടനാക്കര,അഭിറാം കെ എ, ഫിദ ഫാത്തിമ അഷറഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!