ObitThodupuzha

അനുമോളുടെയും കുടുംബത്തിന്റെയും വേര്‍പാടില്‍ നടുങ്ങി മുളപ്പുറം

തൊടുപുഴ: അങ്കമാലിയില്‍ വീടിനു തീ പിടിച്ച് ദമ്പതികളും രണ്ട് പിഞ്ചുകുട്ടികളും ദാരുണമായി മരിച്ചതിന്റെ നടുക്കത്തില്‍ കരിമണ്ണൂര്‍ മുളപ്പുറം ഗ്രാമവും. അങ്കമാലി പറക്കുളം അയ്യമ്പിള്ളി ബിനീഷ് കുര്യന്‍ (45), ഭാര്യ അനുമോള്‍(40), മക്കളായ ജോവാന (8), ജെസ്വിന്‍ (5) എന്നിവരാണ് ഇന്നലെ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ വെന്തു മരിച്ചത്. കരിമണ്ണൂര്‍ മുളപ്പുറം കോശേരില്‍ റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ മാരായ എം.കെ. മത്തായിയുടെയും ചേച്ചമ്മയുടെയും മകളാണ് മരിച്ച അനുമോള്‍.
മുളപ്പുറം ടിസിഎംഎം യുപി സ്‌കൂളിലെ റിട്ട ഹെഡ്മാസ്റ്റര്‍മാരായിരുന്നു മത്തായിയും (ബേബി) ഭാര്യ ചേച്ചമ്മയും. അനുമോളുടെ സഹോദരങ്ങളായ രാജേഷ്, പ്രിയേഷ്, രഞ്ചു, റോണിഷ് എന്നിവര്‍ വിദേശത്താണ്. മരിച്ച നാലു പേരുടെയും സംസ്‌കാരം ഇന്ന് 12.30ന് അങ്കമാലി സെന്റ് മേരീസ് സൂനോറോ കത്തീഡ്രലില്‍ നടക്കും.

Related Articles

Back to top button
error: Content is protected !!