Thodupuzha

നഗരസഭാ കൗണ്‍സിലര്‍ക്കെതിരായ കൂറുമാറ്റ കേസ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി

 

തൊടുപുഴ: നഗരസഭയിലെ 11ാം വാര്‍ഡ് കൗണ്‍സിലര്‍ ടി.ജെ.മാത്യുവിന് എതിരെ കേരള കോണ്‍ഗ്രസ് നല്‍കിയ കൂറുമാറ്റ കേസ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. 2020ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. പാനലിനൊപ്പമാണ് ടി.ജെ.മാത്യു മത്സരിച്ച് ജയിച്ചത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായിരുന്നു. പിന്നീട് എല്‍.ഡി.എഫ്. ഭരണ സമിതിക്ക് പിന്തുണ നല്‍കിയതോടെയാണ് കേരള കോണ്‍ഗ്രസുകാര്‍ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. എന്നാല്‍, വാദം കേട്ട കമ്മിഷന് കേസ് തള്ളുകയായിരുന്നു. താന്‍ കൂറുമാറുകയല്ല നഗരസഭയുടെ വികസനത്തിന് എല്‍.ഡി.എഫ്. ഭരണ സമിതിയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന തിരിച്ചറിവില്‍ പിന്തുണ നല്‍കുകയായിരുന്നുവെന്ന് ടി.ജെ.മാത്യു പറഞ്ഞു. താന്‍ മത്സരിച്ചപ്പോള്‍ ഉള്ള പാര്‍ട്ടിയല്ല ഇപ്പോഴുള്ളത്. താന്‍ വിപ്പ് ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!