ChuttuvattomThodupuzha

നഗരസഭയിലെ കൂറുമാറ്റം: മാത്യു ജോസഫിനെ ഹൈക്കോടതി അയോഗ്യനാക്കി

തൊടുപുഴ: കൂറുമാറ്റത്തിന്റെ പേരില്‍ നഗരസഭ പതിനൊന്നാം വാര്‍ഡ് കൗണ്‍സിലര്‍ മാത്യു ജോസഫിനെ ഹൈക്കോടതി അയോഗ്യനാക്കി. ഇതോടെ 35 അംഗ കൗണ്‍സിലില്‍ എല്‍.ഡി.എഫ് അംഗബലം 14 ആയി കുറഞ്ഞു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍‌ത്ഥിയായി കഴിഞ്ഞ നഗരസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച മാത്യു ജോസഫ് 2021 സെപ്റ്റംബര്‍ 16ന് യു.ഡി.എഫില്‍ നിന്നും സി.പി.എമ്മിലേക്ക് കൂറ് മാറിയതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് അംഗബലം 15 ആയി ഉയരുകയും യു.ഡി.എഫ് കക്ഷ നില 12 ആയി കുറയുകയും ചെയ്തു. ബി.ജെ.പിക്ക് എട്ട് അംഗങ്ങളാണുള്ളത്.
തെരഞ്ഞടുപ്പിന് ശേഷം ഭരണ സമിതി രൂപീകരിക്കരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും കോണ്‍ഗ്രസ് വിമതന്‍ സനീഷ് ജോര്‍ജിനെ ചെയര്‍മാനാക്കിയും യു.ഡി.എഫ് സ്വതന്ത്ര ജെസി ജോണിയെ വൈസ് ചെയര്‍പേഴ്‌സണാക്കിയും എല്‍.ഡി.എഫ് ഭരണം കൈയാളുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!