ChuttuvattomThodupuzha

നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷ വകുപ്പും സംയുക്തമായി വെളിച്ചെണ്ണ ഉൽപ്പാദന യൂണിറ്റുകളിൽ പരിശോധന നടത്തി

തൊടുപുഴ: നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷ വകുപ്പും സംയുക്തമായി വെളിച്ചെണ്ണ ഉൽപ്പാദന യൂണിറ്റുകൾ ചൊവ്വാഴ്ച്ച പരിശോധന നടത്തി. മണക്കാട്, മുതലക്കോടം, കുമ്മംകല്ല് എന്നിവിടങ്ങളിലെ 5 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. അതിൽ രണ്ട് സ്ഥാപനങ്ങളിൽ നിന്നുംവെളിച്ചെണ്ണയുടെ സാമ്പിൾ ശേഖരിച്ചു. തുടർന്ന് കാക്കനാട്ടുള്ള റീജണൽ ലാബിൽ വിശദമായ പരിശോധനയ്ക്ക് അയക്കും. സാമ്പിളിൻ്റെ ഫലം അഞ്ച് ദിവസത്തിനുളളിൽ വരുമെന്ന് അധികൃതർ അറിയിച്ചു.ഫുഡ് സേഫ്റ്റി ഓഫീസർ രാകേന്ദു, നഗരസഭ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രജീഷ് കുമാർ ഓഫീസ് അറ്റെൻഡന്റ് ഉണ്ണികൃഷ്ണൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.ലേബലില്ലാത്ത വെളിച്ചെണ്ണ യൂണിറ്റുകളിൽ ആ​രോ​ഗ്യ വിഭാ​ഗത്തിന്റെ ഇൻസ്പെക്ഷന്റെ ഭാ​ഗമായാണ് പരിശോധന നടത്തിയത്.

 

 

 

 

 

Related Articles

Back to top button
error: Content is protected !!