ChuttuvattomThodupuzha

നഗരസഭ സൂപ്രണ്ട് വി.അംബികക്ക് യാത്ര അയപ്പ് നല്‍കി

തൊടുപുഴ: നഗരസഭയില്‍ നിന്നും വിരമിക്കുന്ന നഗരസഭ സൂപ്രണ്ട് വി.അംബികക്ക് നഗരസഭ കൗണ്‍സില്‍ ഹാളില്‍ യാത്ര അയപ്പ് നല്‍കി.
നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ കെ ദീപക് അധ്യക്ഷത വഹിച്ച യാത്രയയപ്പ് യോഗം നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അംബിക വി യ്ക്ക് മെമന്റോ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജും ജീവനക്കാരുടെ ഉപഹാരം നഗരസഭാ സെക്രട്ടറി ബിജുമോന്‍ പി ജേക്കബും വനിത ജീവനക്കാരും ഉപഹാരം നല്‍കി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ഷൗല്‍ഹമീദ്, ആരോഗ്യകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ കരീം, കൗണ്‍സിലര്‍ റ്റി.എസ് രാജന്‍, നഗരസഭാ സെക്രട്ടറി ബിജുമോന്‍ പി ജേക്കബ്, ക്ലീന്‍ സിറ്റി മാനേജര്‍ മീരാന്‍കുഞ്ഞ്,സംഘടന പ്രതിനിധികളായ മനോജ് കുമാര്‍, പ്രജീഷ് കുമാര്‍, മുന്‍ ചെയര്‍പേഴ്‌സണ്‍ മാരായ സഫിയ ജബ്ബാര്‍, മിനി മധു, സൂപ്രണ്ട് സജിമോന്‍ ഇടക്കര,വിഎസ്എം. നസീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.യാത്രയപ്പ് യോഗത്തിന് ജീവനക്കാര്‍, കൗണ്‍സിലേഴ്‌സ് അംബികാ വിയുടെ കുടുംബം എന്നിവരും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!