Thodupuzha

ഒരുമിച്ച് താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

പൊന്നുന്താനം: ഒരുമിച്ച് താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പൊന്നുന്താനം മാടത്തിപ്പറമ്പിൽ ബെന്നിയുടെ മകൾ ദീപയെ ഹെൽമെറ്റ്‌ കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് കരിംകുന്നം പോലീസ് രെജിസ്റ്റർ കേസിൽ തൃശൂർ കോടന്നൂർ പടിഞ്ഞാറപ്പുരക്കൽ രാജു മകൻ വിഷ്ണു ആണ് അറസ്റ്റിലായത്. കഴിഞ്ഞ 24 നു രാത്രിയാണ് യുവതിയുടെ ഇല്ലിചാരിയിലുള്ള ബന്ധുവീട്ടിൽ വച്ചാണ് സംഭവം. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കരിങ്കുന്നം എസ് ഐ ബൈജു പി ബാബു, എസ് സിപിഒ മാരായ മധു, ഹരീഷ് ബാബു, ഷാറൂൺ ഇബ്രാഹിം, ജോയി തോമസ്, ബിജുമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കാഞ്ഞാറിൽ നിന്ന് അറസ്റ് ചെയ്തത്. പ്രതി വിഷ്ണു തൃശൂർ ഇടുക്കി ജില്ലയിലും വിവിധ പോലീസ് സ്റ്റേഷനുകളിൽ എട്ടോളം കേസുകളിൽ പ്രതിയാണ്

Related Articles

Back to top button
error: Content is protected !!