Thodupuzha

മുസ്ലിം യൂത്ത് ലീഗ് ധര്‍ണ നടത്തി

തൊടുപുഴ: മുസ്ലിം യൂത്ത് ലീഗ് നടത്തിയ സേവ് കേരള മാര്‍ച്ചുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് അടക്കമുള്ള പ്രവര്‍ത്തകരെ ജയിലിലടച്ച പോലീസ് വേട്ടക്കെതിരെ സംസ്ഥാന വ്യാപകമായി പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ ഡിവൈ.എസ്പി ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച് സുധീര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.എം ഷെരീഫ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ആക്ടിങ് ജനറല്‍ സെക്രട്ടറി പി.എം നിസാമുദീന്‍, ജില്ലാ സെക്രട്ടറി ടി.കെ നവാസ്, യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഇ.എ.എം അമീന്‍, ജില്ലാ ട്രഷറര്‍ കെ.എസ് കലാം ജില്ലാ ഭാരവാഹികളായ അന്‍ഷാദ് കുറ്റിയാനി, മുഹമ്മദ് ഷഹിന്‍ഷാ, ഷിജാസ് കാരകുന്നേല്‍, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എച്ച് ജബ്ബാര്‍, ജനറല്‍ സെക്രട്ടറി പി.കെ മൂസ, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ആഷിഖ് റഹിം, നേതാക്കളായ കെ.എം നിഷാദ്, അനസ് കോയാന്‍, പി.എന്‍ നൗഷാദ്, കെ.എം അജിനാസ്, റിയാസ് പടിപ്പുര, എ.എം സമദ്, എം.എം ഷുക്കൂര്‍, പി.എന്‍ ജാഫര്‍, കെ.എച്ച് അസീസ്, സി.കെ ജാഫര്‍, പി.എ കബീര്‍, പി.ഇ നൗഷാദ്, വി.എം ജലീല്‍, ഫൈസല്‍ പള്ളിമുക്കില്‍, ഷബീര്‍ മുട്ടം, ആസാദ് സിദ്ദീഖ്, എം.എ സബീര്‍, ഷാഹുല്‍ കപ്രാട്ടില്‍, ഷഫീഖ് പനക്കല്‍, റസാഖ് വെട്ടിക്കാട്ട്, ഷമീര്‍ ഐഷാസ് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!