Thodupuzha

മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി:ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും

 

തൊടുപുഴ: ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെമ്പാടും വിവിധ തലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

മുതിര്‍ന്ന നേതാക്കളെയും പ്രവര്‍ത്തകരെയും ആദരിക്കല്‍, വിവിധ കാലങ്ങളിലെ ലീഗ് ജനപ്രതിനിധികളുടെ സംഗമം, വാര്‍ഡ് തല ജൂബിലി സമ്മേളനങ്ങള്‍, വനിതാ , യുവജന, തൊഴിലാളി, വിദ്യാര്‍ഥി സമ്മേളനങ്ങള്‍, സാമുദായിക സാമൂഹിക കാര്‍ഷിക വിഷയങ്ങളില്‍ സെമിനാറുകള്‍ തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ നവംബറിലെ ഡല്‍ഹി സമ്മേളനത്തിന് മുമ്പായി നടത്താനാണ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്.

റമസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ശാഖകള്‍ കേന്ദ്രീകരിച്ച് വിപുലമായി നടത്താന്‍ യോഗം ആഹ്വാനം ചെയ്തു. വിശദമായ പ്രവര്‍ത്തന രൂപരേഖ തയാറാക്കുന്നതിന് ജില്ലാ പ്രവര്‍ത്തക സമിതിയുടെ വണ്‍ഡേ മീറ്റ് 20ന് രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെ വണ്ടിപ്പെരിയാറില്‍ നടത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.എം. സലിം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ കെ.എം ഖാദര്‍ കുഞ്ഞ്, പി.എന്‍. അബ്ദുള്‍ അസീസ്, മുഹമ്മദ് മൗലവി, എ.അബ്ദുള്‍ ഗഫൂര്‍ , പി.എന്‍ സീതി , കെ.എം. സലിം , വി.എം. റസാഖ്, എ.എം. ഹാരിദ്, എം.എ കരീം, പി.എ. ബഷീര്‍, കെ.എ.യൂനുസ്, പി.എസ്. യൂനുസ്, ഇ.എ. ജമാല്‍ , എ.മുഹമ്മദ് ഷാജി, കെ.പി.കെ ഫൈസല്‍, എം.കെ. നവാസ്, ഇ.എ. ഇബ്രാഹിം, കെ.എസ് സിയാദ്, ടി.കെ. നവാസ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!