ChuttuvattomThodupuzha

മുനിസിപ്പല്‍ ഭരണം: ചെയര്‍മാന്റെ രാജിയില്ലാതെ സന്ധിയില്ലെന്ന് മുസ്ലിം ലീഗ്

തൊടുപുഴ: അഴിമതി ഭരണം നടത്തുന്ന ചെയര്‍മാന്‍ രാജിവെക്കുക എന്ന മുദ്രാവാക്യമയമായി യൂത്ത് ലീഗ് തൊടുപുഴയയില്‍ നടത്തിയ കരിദിനം
മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.എ. കരീം ഉദ്ഘാടനം ചെയ്തു. കെ.എം. നിഷാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കരിദിന പ്രതിഷേധ സമരത്തില്‍ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.എം. നിസാമുദീന്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലീം ലീഗിന്റെയും യു.ഡി.എഫിന്റെയും നേതാക്കളായ എ.എം. ഹാരിദ്, എന്‍.എ. ബെന്നി, ജോസഫ് ജോണ്‍ , എസ്.ടി.യു മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് സക്കീര്‍ ഇള്ളാക്കല്‍, അന്‍സാരി മുണ്ടക്കല്‍, കെ. ഐ ഷാജി, പി.കെ. മൂസ, പി.എന്‍. ജാഫര്‍, പി.എന്‍. സിയാദ്, അന്‍ഷാദ് ചിലവ്, ഷാമല്‍ അസീസ്,വി.എന്‍ അന്‍സാരി ,വി.കെ. റബീഷ്, നെജീബ് തൊടുപുഴ, സാബിറ ജലീല്‍, റസിയ കാസിം, സഫിയ ബഷീര്‍, നെജീബ് ഇടവെട്ടി,ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി അന്‍ഷാദ് കുറ്റിയാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!