Thodupuzha

യൂത്ത്‌ലീഗ് സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച്‌ 23ന്

തൊടുപുഴ : സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി  സംസ്ഥാനത്തൊട്ടാകെ ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന മാര്‍ച്ചിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിക്കും.പെട്രോളിനും ഡീസലിനും നിരന്തരം വില വര്‍ദ്ധിപ്പിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ അതേ മനസ്സാണ് കേരളത്തിലെ ഇടത്പക്ഷ സര്‍ക്കാരിനുമുള്ളതെന്നും യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പറഞ്ഞു. 23 ന് രാവിലെ 10 ന് ലീഗ് ഹൗസ് പരിസരത്ത് നിന്നും ആരംഭിക്കുന്ന മാര്‍ച്ച്‌ ടൗണ്‍ ചുറ്റി സിവില്‍ സ്റ്റേഷനു മുമ്ബില്‍ സമാപിക്കും. മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച്‌ ലീഗിന്റേയും യൂത്ത് ലീഗിന്റേയും സംസ്ഥാന ജില്ലാ നേതാക്കാള്‍ സംസാരിക്കും.

Related Articles

Back to top button
error: Content is protected !!