Thodupuzha

മുസ്ലിം യൂത്ത് ലീഗ് പ്രതിഭാ സംഗമം നടന്നു

പെരുമ്പിള്ളിച്ചിറ: മുസ്ലിം യൂത്ത് ലീഗ് കുമാരമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം പി. എം അബ്ബാസ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയവരെ ആദരിക്കല്‍ കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷമീന നാസര്‍ നിര്‍വ്വഹിച്ചു.എന്റെ കേരളം മാധ്യമ പുരസ്‌കാരം നേടിയ അഖില്‍ സഹായിക്ക് ഉപഹാരം നല്‍കി ആദരിച്ചു. ഫൈസല്‍ എപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. നിസാര്‍ പഴേരി ,അജാസ് പുത്തന്‍പുര,ലൈല കരിം, കരിം കളപ്പുര, അനസ് കൊറ്റിയാട്ട്, റജീന അനസ്,സലീന ഹൂസൈന്‍, ആസിയ ഷിഹാബ് , സജന നിസാര്‍ പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!