Thodupuzha

മുഖ്യമന്ത്രിക്കെതിരെ തൊടുപുഴയില്‍ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം

തൊടുപുഴ: മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രകടനം ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചപ്പോള്‍ പ്രതിഷേധ സംഗമത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.എം നിഷാദ് അധ്യക്ഷത വഹിച്ചു. ലീഗ് ജില്ലാ ട്രഷറര്‍ കെ.എസ് സിയാദ് ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച്. സുധീര്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ഷബീര്‍ മുട്ടം, ജില്ലാ ജനറല്‍ സെക്രട്ടറി നിസാര്‍ പഴേരി, പി.എം. നിസാമുദീന്‍, ഒ ഇ. ലെത്തീഫ്, അജാസ് പുത്തന്‍പുര, സല്‍മാന്‍ ഹനീഫ്, കബീര്‍ പനിച്ചിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!