Thodupuzha

മുസ്ലിം യൂത്ത് ലീഗ് നികുതി വിചാരണ സദസ് നടത്തി

 

തൊടുപുഴ: സംസ്ഥാന ബജറ്റിനെതിരെ മുസ്ലിം യൂത്ത് ലീഗ് കരിമണ്ണൂര്‍ ടൗണില്‍ നികുതി വിചാരണ സദസ് നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.എം ഷെരീഫ് ഉദ്ഘാടനം ചെയ്തു.

യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം നിഷാദ് അധ്യക്ഷത വഹിച്ചു. ലീഗ് ജില്ലാ സെക്രട്ടറി ടി.കെ നവാസ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച് സുധീര്‍ , ആക്ടിങ് ജനറല്‍ സെക്രട്ടറി പി.എം നിസാമുദീന്‍, സെക്രട്ടറി മുഹമ്മദ് ഷഹിന്‍ഷാ, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി.എന്‍ നൗഷാദ്, കെ.എം അജിനാസ്, നിയോജക മണ്ഡലം ഭാരവാഹികളായ കബീര്‍ പനച്ചിക്കല്‍,പി.ഇ നൗഷാദ്, ഫൈസല്‍ പള്ളിമുക്കില്‍, ഷബീര്‍ മുട്ടം, അലി അസ്ഹര്‍, വി.എം ജലീല്‍, നേതാക്കളായ എം.എം ഷുക്കൂര്‍, ആസാദ് സിദ്ധീഖ്, വി.എ സക്കീര്‍, എന്‍.ഐ റസാഖ്, പി.കെ റഹിം എന്നിവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!