Uncategorized

കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ ചൊല്ലി മുട്ടം കോടതി വളപ്പില്‍ സംഘര്‍ഷം

 

തൊടുപുഴ: കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ ചൊല്ലി മുട്ടം കോടതി വളപ്പില്‍ ബന്ധുക്കള്‍
തമ്മില്‍ സംഘര്‍ഷം. വെള്ളിയാഴ്ച വൈകുന്നേരം 5.30നായിരുന്നു സംഭവം. മകളെ തട്ടിക്കൊണ്ടു പോയെന്ന തൊടുപുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയെ തൊടുപുഴ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയിരുന്നു. വിചാരണയ്ക്കിടെ കാമുകന്റെയൊപ്പം പോകാനാണ് താത്പര്യമെന്ന് പെണ്‍കുട്ടി ജഡ്ജിയെ അറിയിച്ചു. തുടര്‍ന്ന് ഇഷ്ടമുള്ളയാള്‍ക്കൊപ്പം പോകാന്‍ ജഡ്ജി പെണ്‍കുട്ടിയെ അനുവദിച്ചു. ഇതിനിടെ കോടതിയില്‍ നിന്ന് പുറത്തേക്ക് വന്ന പെണ്‍കുട്ടിയെ കാത്ത് നിന്ന പിതാവും ബന്ധുക്കളും ബലപ്രയോഗത്തില്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. കോടതിയുടെ വെളിയില്‍ നിന്നിരുന്ന കാമുകനും കൂട്ടരും ഇവരെ തടയുകയും കൂടി ചെയ്തതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

Related Articles

Back to top button
error: Content is protected !!