Uncategorized
ഇളംദേശം സാമൂഹികാരോഗ്യകേന്ദ്രത്തെ ബ്ലോക്ക് ലെവല്‍ ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തി


ആലക്കോട്: ഇളംദേശം സാമൂഹികാരോഗ്യകേന്ദ്രത്തെ ബ്ലോക്ക് ലെവല്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയതായി പ്രസിഡന്റ് മാത്യു കെ. ജോണ്‍ അറിയിച്ചു. ബ്ലോക്കിന്റ പരിധിയില്‍ വരുന്ന വണ്ണപ്പുറം, ആലക്കോട്, ഇളംദേശം, പൂച്ചപ്ര, പൂമാല, കരിമണ്ണൂര്‍, തട്ടക്കുഴ, കോടിക്കുളം, കുടയത്തൂര്‍ തുടങ്ങിയ ആരോഗ്യ കേന്ദ്രങ്ങളെ ഇനി മുതല്‍ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏകോപിപ്പിക്കേണ്ട ചുമതല ഇളംദേശം ബ്ലോക്ക് പഞ്ചായത്തിനാണെന്നും പ്രസിഡന്റ് പറഞ്ഞു. ഇപ്പോള്‍ വണ്ണപ്പുറം പുറ പ്പുഴ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റ കീഴിലും മറ്റുള്ളവ മുട്ടം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റ കീഴിലുമാണ്.
