Thodupuzha

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ച് മുട്ടം പഞ്ചായത്ത്

മുട്ടം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായി പ്രമോഷന്‍ ലഭിച്ച അലീമ എം.ഐ, ഉമൈമത്ത് റഷീദ് എന്നിവരെയും അംഗന്‍വാടി ഹെല്‍പ്പര്‍മാരായി വിരമിക്കുന്ന ഗ്രേസി ജോസ്, മൈമൂണ്‍ എന്‍.പി, സുലോചന കെ.കെ എന്നിവരെയും കുടുംബശ്രീ അക്കൗണ്ടന്റായി 10 വര്‍ഷത്തിലധികം സേവനമനുഷ്ടിച്ച ഷെഫ്ന തൗഫീഖിനെയും മുട്ടം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് കടത്തലക്കുന്നേല്‍ അധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈജാ ജോമോന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി ദേവസ്യാ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അരുണ്‍ ചെറിയാന്‍ പൂച്ചക്കുഴി, മെമ്പര്‍മാരായ ബിജോയി ജോണ്‍, മാത്യൂ പാലംപറമ്പില്‍, ടെസി സതീഷ്, കുട്ടിയമ്മ മൈക്കിള്‍, റെന്‍സി സുനീഷ്, റെജി ഗോപി, സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബിന്‍സ് വട്ടമ്പലം, രാജീവ് പി, എര്‍വിന്‍ കോടമുള്ളില്‍, ജോഷിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!