Muvattupuzha

പ്രൈവറ്റ് ബസ് തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം നടത്തി ബിഎംഎസ്

മൂവാറ്റുപുഴ :ബിഎംഎസ് മുവാറ്റുപുഴ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നൂറോളം പ്രൈവറ്റ് ബസ് തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം നടത്തി.കോവിഡ് – 19 മൂലമുള്ള ലോക്ക്ഡൗൺ സാരമായിതന്നെ മേഖലയെ ബാധിച്ചിട്ടുണ്ട്. ബിഎംഎസ് മൂവാറ്റുപുഴ മേഖല പ്രസിഡന്റ് എവി അജീഷ്, സെക്രട്ടറി എച്ച് വിനോദ്,ട്രഷറർ മനീഷ് കാരിമറ്റം എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ഭക്ഷ്യക്കിറ്റ് വിതരണം പ്രൈവറ്റ് ബസ് മസ്ദൂർ സംഘ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ടിപി എൽദോസ് ഭക്ഷ്യക്കിറ്റ് വിതരണം ഉത്ഘാടനം ചെയ്തു.തുടർന്ന് യൂണിറ്റ് പ്രസിഡന്റ് ജയൻ തൊഴിലാളികൾക്ക് കിറ്റ് വിതരണം നടത്തി. ഈ പ്രതിസന്ധി കാലഘട്ടത്തിൽ ബിഎംഎസ് തൊഴിലാളികൾക്ക് ഒപ്പം ഉണ്ടാകും എന്ന് മേഖല കമ്മറ്റി തൊഴിലാളികൾക്ക് ഉറപ്പ് നൽകി.

Related Articles

Back to top button
error: Content is protected !!