Muvattupuzha

യുവദീപ്തി കെസിവൈഎം കോതമംഗലം രൂപത : കരിയര്‍ ഓറിയന്റേഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു

മൂവാറ്റുപുഴ : യുവദീപ്തി കെസിവൈഎം കോതമംഗലം രൂപതയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ഇന്‍ബോണ്ട് എഡ്യൂകെയറിന്റെ സഹകരണത്തോടെ +2 , ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഓറിയന്റേഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു. മൂവാറ്റുപുഴ നിര്‍മ്മല എംസിഎ ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ജെറിന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കരിയര്‍ ഗുരു ഡോ.പി.ആര്‍ വെങ്കിട്ട രാമന്‍ കരിയര്‍ ഓറിയന്റേഷന്‍ സെമിനാര്‍ നയിച്ചു. രൂപത അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് പീച്ചാനികുന്നേല്‍, മറ്റു രൂപത ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!