IdukkiLocal Live

എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0: ജില്ലാ തൊഴില്‍മേള സംഘടിപ്പിച്ചു

ഇടുക്കി : അഭ്യസ്ഥവിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് കേരള സര്‍ക്കാര്‍ കേരള നോളജ് ഇക്കോണമി മിഷനിലൂടെ നടപ്പിലാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0 പദ്ധതിയുടെ ഭാഗമായി കാമാക്ഷി പഞ്ചായത്തില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ് മേള ഉദ്ഘാടനം ചെയ്തു. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ കോഓര്‍ഡിനേറ്റര്‍ മിനി സി ആര്‍ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് പ്രസംഗിച്ചു.

18 കമ്പനികളില്‍ നിന്നായി 300 ല്‍ പരം ഒഴിവുകളിലേക്ക് ഇരുന്നൂറില്‍ പരം ഉദ്യോഗാര്‍ത്ഥികളാണ് തൊഴില്‍മേളയില്‍ പങ്കെടുത്തത്. സോഫ്റ്റ് വെയര്‍, സെയില്‍സ്, മാര്‍ക്കറ്റിംഗ്, ബാങ്കിംഗ്, ഫിനാന്‍സ്, ആരോഗ്യം, ഹോട്ടല്‍ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ തൊഴില്‍ദായകര്‍ ഉണ്ടായിരുന്നത്. ഇടുക്കി ജില്ലാ കുടുംബശ്രീ മിഷന്‍, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, കാമാക്ഷി പഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ പ്രാദേശിക കമ്പനികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി പ്രമുഖ കമ്പനികളാണ് പങ്കെടുത്തത്. ഉദ്ഘാടന പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റെനി റോയ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊള്ളാമഠം, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!