Thodupuzha

എന്‍റെ കേരളം മന്ത്രി സഭാ വാര്‍ഷികം പ്രാദേശിക കലാപരിപാടികള്‍ ക്ഷണിക്കുന്നു.

ചെറുതോണി : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തിന് കലാമൂല്യവും വൈവിധ്യവുമുള്ള പ്രാദേശിക കലാപരിപാടികള്‍ ക്ഷണിക്കുന്നു. മെയ് ഒന്‍പത് മുല്‍ 15 വരെ വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിസ്കൂള്‍ ഗ്രൗണ്ടില്‍ വെച്ചാണ് എന്‍റെ കേരളം പരിപാടി നടക്കുന്നത്. ഒരാഴ്ച്ചക്കാലം നീണ്ടുനില്‍ക്കുന്ന എക്സിബിഷനില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 150 സ്റ്റാളുകളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടായിരിക്കും. സംഘാടകസമിതിയുടെ നേതൃത്വത്തില്‍ ആഘോഷപരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, എം.പി, എം.എല്‍.എ മാര്‍ ,ജില്ലാ കളക്ടര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്, സംഘാടക സമിതി ഭാരവാഹികളായ സി.വി വര്‍ഗ്ഗീസ്, കെ.കെ ശിവരാമന്‍, ജോസ് പാലത്തിനാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. 15 സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ നടന്നുവരുന്നു. അമ്യൂസ്മെന്‍റ് പാര്‍ക്കും ട്രക്കിംഗും തയ്യാറാക്കിയിട്ടുണ്ട്. എല്ലാദിവസവും വൈകിട്ട് 7.30 മുതല്‍ കലാപരിപാടികള്‍ ഉണ്ടായിരിക്കും. രാജേഷ് ചേര്‍ത്തലയുടെയും ആട്ടംകലാസമിതിയുടേയും ഫ്യൂഷന്‍ മ്യൂസിക്, ബിനു അടിമാലി-ജോബി പാല-രാജേഷ് അടിമാലി എന്നിവര്‍ നയിക്കുന്ന മെഗാഷോകള്‍, പ്രസീത ചാലക്കുടിയുടെ നാടന്‍പാട്ട്, പ്രശസ്ത പിന്നണി ഗായകന്‍ വിധുപ്രതാപ് -പത്തനംതിട്ട സാരംഗ്-കലാസാഗര്‍ ഇടുക്കി എന്നിവരുടെ ഗാനമേളകളും ആഘോഷ പരിപാടികള്‍ക്ക് മാറ്റ് കൂട്ടും. ഓരോ ദിവസവും വൈകിട്ട് 5 മുതല്‍ 7.30 വരെ ശ്രദ്ധേയമായ പ്രാദേശിക കലാപരിപാടികള്‍ക്ക് അവസരം നല്‍കും. കലാ-കായിക പ്രദര്‍ശനങ്ങള്‍ക്കും അനുമതിയുണ്ടാകും. കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സജി തടത്തില്‍- ചെയര്‍മാന്‍ കള്‍ച്ചറല്‍ കമ്മിറ്റി , സ്വാഗതസംഘം ഓഫീസ് ,ചെറുതോണി എന്ന വിലാസത്തിലോ 9447331107 എന്ന വാട്ട്സ് ആപ് നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!