Thodupuzha

മൈലാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച്‌ കണ്ടക്ടറടക്കം നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു.

 

 

 

 

അറക്കുളം. മൈലാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച്‌ കണ്ടക്ടറടക്കം നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു.ഇന്നലെ വൈകിട്ട് ആറിന് കട്ടപ്പനയില്‍ നിന്ന് തൊടുപുഴയ്ക്ക് പോയ ബസ് മൈലാടിയിലെത്തിയപ്പോള്‍ പൂച്ചപ്ര സ്വദേശിയുടെ പിക്കപ്പ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. മൈലാടിയില്‍ കഴിഞ്ഞ മഴക്കാലത്ത് ഇടിഞ്ഞു പോയ സംരക്ഷണ ഭിത്തികെട്ടാതെ ടാറിംഗ് വീപ്പകള്‍ വച്ച്‌ അപായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതില്‍ ഇടിച്ച പിക്കപ്പ് ജീപ്പ് കുഴിയിലേക്ക് മറിയാതെ ബ്രേയ്ക്ക് ചവിട്ടിയപ്പോള്‍ പുറകോട്ട് നിരങ്ങി ബസില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ മുന്‍ വശം തകര്‍ന്നു.

 

ബസ് ചവിട്ടിയതു കൊണ്ട് തൊട്ടടുത്ത് നിന്ന വൈദ്യുതി പോസ്റ്റില്‍ മുട്ടി വണ്ടി നിന്നു. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണം. കഴിഞ്ഞ ദിവസം ഒരു ഓട്ടോറിക്ഷ ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു. കാഞ്ഞാര്‍ എസ്.ഐ ജിബിന്‍ തോമസും സംഘവും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. എത്രയും വേഗം ഇവിടെ സംരക്ഷണഭിത്തി നിര്‍മ്മിച്ച്‌ അപകടം ഒഴിവാക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു

Related Articles

Back to top button
error: Content is protected !!