Thodupuzha

മണിനാദം നാടന്‍പാട്ട് മത്സരം സംഘടിപ്പിച്ചു

തൊടുപുഴ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജനകേന്ദ്രം ഇടുക്കി യുവ, യൂത്ത് ,അവളിടം ക്ലബ്ബുകള്‍ക്കായി ജില്ലാ തലങ്ങളില്‍ മണ്‍മറഞ്ഞു പോയ അനശ്വര കലാകാരന്‍ കലാഭവന്‍ മണി മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ നിര്‍വ്വവഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ശങ്കര്‍ എം.എസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗംയ കെ.എം സിദ്ധീഖ്, രാഹുല്‍ കൊച്ചാപ്പി ( നാടന്‍പാട്ട് കലാകാരന്‍ ), ശാന്തികൃഷ്ണ ( പ്രസിഡന്റ് അമൃത നൃത്ത കലാഭവന്‍ ), ജോമോന്‍ ജോയി (ടീം കേരള പഞ്ചായത്ത് ക്യാപ്റ്റന്‍ )എന്നിവര്‍ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 5 ടീമുകള്‍ പങ്കെടുത്തു. ഒന്നാം സമ്മാനം ആരണ്യം ട്രൈബല്‍ ആര്‍ട്‌സ് ആന്‍ഡ് പെര്‍ഫോമന്‍സ് ഗ്രൂപ്പ് , രണ്ടാം സമ്മാനം തേക്കടി ഫോക്ക് ബാന്‍ഡ് ,മൂന്നാം സമ്മാനം ദേശത്തുടി ആദിയാര്‍പുരം എന്നിവര്‍ നേടി . മത്സരാനന്തരം വിജയികള്‍ക്ക് മജോ കരമുട്ടം (പ്രസിഡന്റ് വ്യാപാരി ഏകോപനസമിതി കുമിളി യൂണിറ്റ്) ക്യാഷ് പ്രൈസും നല്‍കി.

Related Articles

Back to top button
error: Content is protected !!