Thodupuzha

ജന്മനാട്ടിൽ നിത്യ വിശ്രമത്തിനായി രണ്ട് വർഷത്തിനു ശേഷം നൈനാൻ അച്ചൻ മേലുകാവിൽ എത്തുന്നു.

തൊടുപുഴ :രണ്ട് വർഷം മുമ്പ് 2020 മാർച്ച് 27 നാണ് റവ.റ്റി.എസ് നൈനാൻ (87) നിര്യാതനായത്. മേലുകാവ്മറ്റം തടത്തിൽപ്ലാക്കൽ കുടുംബാംഗമായ നൈനാൻ അച്ചൻ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു വിയോഗം അച്ചൻ്റെ വിയോഗം. കോവിഡ് കാലഘട്ടമായിരുന്നതിനാൽ മതിയായ അന്തിമോപചാരങ്ങൾ നല്കി സംസ്കരിക്കുവാനായില്ല.

ജന്മനാട്ടിൽ അന്തിയുറങ്ങുക എന്നത് അച്ചൻ്റെ അന്ത്യാഭിലാഷം ആയിരുന്നു. രണ്ട് വർഷത്തെ കാത്തിരിപ്പിനു ശേഷം നൈനാൻ അച്ചൻ മേലുകാവിൽ എത്തുകയാണ്.ചിത ഭസ്മം 16 ന് വ്യാഴാഴ്ച മതാചാരപ്രകാരം സംസ്കാര ശുശ്രൂഷ നടക്കും. വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് മേലുകാവുമറ്റത്തുള്ള ഭവനത്തിൽ സംസ്ക്കാര ശുശ്രൂഷകൾ ആരംഭിച്ച് കെയ്ലി ലാൻറ് സെന്റ് ലൂക്ക്സ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ നടക്കും.

15 ബുധനാഴ്ച്ച വൈകിട്ട് 7 മണിക്ക് ഭവനത്തിൽ പ്രാർത്ഥന ശുശ്രൂഷകൾ ആരംഭിക്കുന്നതാണ്.

റവ.റ്റി.എസ് നൈനാൻ തടത്തിപ്ലാക്കൽ സാമുവലിന്റെയും, ഏലിയാമ്മ സാമുവേലിന്റെയും മകനായി 1933 ഓഗസ്റ്റ് 11 നു ജനിച്ചു. ആലുവ U C കോളേജിൽ. നിന്നും Bsc ഡിഗ്രി എടുത്തു എം.ഡി.സി.എം.സ് ഹൈസ്കൂളിലും മല്ലപ്പള്ളി CMS HS ലും ജോലി നോക്കി പിന്നീട് ബാംഗ്ലൂർ UTC യിൽ നിന്നും BD എടുത്തു. അതിനു ശേഷം മധ്യകേരള മഹായിടവകയിൽ 18വർഷവും നമ്മുടെ മഹായിടവകയിൽ 7 വർഷവും പട്ടക്കാരനായി പ്രവർത്തിച്ചു. ശേഷം കുടുംബമായി അമേരിക്കയിൽ ആയിരുന്നു. കൊടുകുളഞ്ഞി പരേതനായ കഞ്ഞിരിക്കൽ പള്ളത്തിൽ k. J. ജോൺ അച്ചൻറെ മകൾ സാറാമ്മയാണ് ഭാര്യ. മൂന്നു മക്കൾ എലിസബേത്, റവ സാൻ നൈനാൻ, നിസ്സി. മരുമക്കൾ- എബ്രാഹം തോമസ്, ശേബ കോരുള

വ്യത്യസ്തമായ ശൈലികൊണ്ട് സഭാപ്രവർത്തനരംഗത്ത് ഇടം കണ്ടെത്തിയ വ്യക്തിയായിരുന്നു റവ.റ്റി.എസ്.നൈനാൻ. അധ്യാപക വൃത്തിയിലൂടെ സേവന രംഗത്ത് വന്നുവെങ്കിലും സുരക്ഷിതമായ ആ മേഖല വിട്ട് സെമിനാരി വിദ്യാഭ്യാസത്തിന് ചേരുന്നതിനെടുത്ത തീരുമാനം ഒരു തരത്തിൽ വിപ്ലവാത്മകമായിരുന്നു. വൈദികവൃത്തിയുടെ പരിമിതികൾ – ശമ്പള കുറവും സൗകര്യങ്ങൾ ഒട്ടുമില്ലാത്ത ഇടങ്ങളിലെ താമസും – ഒക്കെ കൃത്യതയോടെ മനസ്സിലാക്കിക്കൊണ്ടായിരുന്നു ശ്രീ.റ്റി.എസ്.നൈനാൻ എന്ന അധ്യാപകൻ വൈദീകനാകാൻ ആഗ്രഹിച്ചത്. 1961- 1962 കാലത്താണ് വൈദിക പഠനത്തിന് തെരെഞ്ഞെടുക്കപ്പെട്ടത്.ബാംഗ്ലൂർU T C-യിൽ പഠനം പൂർത്തിയാക്കി.

മധ്യകേരള മഹായിടവകയിൽ 18 വർഷം വൈദികനായി സേവനം ചെയ്തു.1970-കളിൽ മലങ്കര സഭയിൽ സേവനം ചെയ്തിട്ടുണ്ട്. ഈസ്റ്റ് കേരള മഹായിടവക നിലവിൽ വന്നതിന് ശേഷം 1984-85 ഇരുമാപ്ര ,1985-88 മങ്കൊമ്പ് ,1988-90 ക്രൈസ്റ്റ് കത്തീഡ്രൽ മേലുകാവ്, എന്നിവടങ്ങളിൽ വികാരിയായി സേവനം ചെയ്തു. ജില്ലാ ചെയർമാൻ, മഹായിടവക പാസ്റ്ററൽ ബോർഡ് സെക്രട്ടറി, ഇടക്കാലത്ത് മഹായിടവക വൈദിക സെക്രട്ടറി എന്നീ നിലകളിലും അച്ചന്റെ സേവനം ലഭിച്ചിട്ടുണ്ട്. മഹായിടവകയിൽ നടന്ന രണ്ടാം ബിഷപ് ഇലക്ഷനിൽ ബിഷപ്പ് പാനലിലേക്ക് ശക്തമായ മത്സരം കാഴ്ചവെച്ചു.1990-ൽ 57-ാം വയസ്സിൽ സ്വയം വിരമിച്ച് അമേരിക്കയിലേക്ക് പോയി.

ഈസ്റ്റ് കേരള മഹായിടവകയുടെ ശൈശവകാലത്ത് മഹായിടവകക്ക് നേതൃത്വം നല്കിയതാണ് റവ.റ്റി.എസ്.നൈനാൻ.

Related Articles

Back to top button
error: Content is protected !!