Thodupuzha

ദക്ഷിണേന്ത്യ ബാസ്‌കറ്റ്ബാള്‍ ടൂര്‍ണമെന്റിന് തുടക്കമായി

വഴിത്തല: ശാന്തിഗിരി കോളേജ് സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യ ബാസ്‌കറ്റ്ബാള്‍ ടൂര്‍ണമെന്റിന് ശാന്തിഗിരി കോളജ് ഇന്‍ഡോര്‍ ബാസ്‌കറ്റ്ബാള്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. 24 വരെ ശാന്തിഗിരി കോളേജ് സ്‌പോര്‍ട്‌സ് സെല്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ ദക്ഷണേന്ത്യയില്‍ പ്രമുഖരായ 8 കോളേജ് പുരുഷ ടീമുകള്‍ ആണ് മാറ്റുരക്കുന്നത്.
ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ കാര്‍മല്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ ഫാ. ബിജു കൂട്ടപ്ലാക്കല്‍ നിര്‍വഹിച്ചു . ശാന്തിഗിരി കോളജ് പ്രിന്‍സിപ്പല്‍ ഫാ. പോള്‍ പാറേക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ടീം സെക്ഷന്‍ ടീം കമ്മിറ്റി ചെയര്‍മാനും കേരള ബാസ്‌കറ്റ്ബാള്‍ ലൈഫ് പ്രെസിഡന്റുമായ പി.ജെ സണ്ണി , കേരളം ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ടോം ജോസ് കുന്നേല്‍ , കേരള ബാസ്‌കറ്റ്ബാള്‍ അസോസിയേഷന്‍ മുന്‍ വൈസ് പ്രസിഡന്റ് സി . എന്‍ ബാലകൃഷ്ണന്‍ , ഇടുക്കി ജില്ലാ ബാസ്‌കറ്റ്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.വി സൂര്യകുമാര്‍ , ഫിഫ അന്താരാഷ്ര കമ്മീഷണറും കേരള ബാസ്‌കറ്റ്ബാള്‍ അസോസിയേഷന്‍ മുന്‍ സെക്രട്ടറി യും ആയ ഡോ. പ്രിന്‍സ് കെ മറ്റം , ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ അമില്‍ കൃഷ്ണ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തെ തുടര്‍ന്ന് നടന്ന മത്സരങ്ങള്‍ സത്യഭാമ യൂണിവേഴ്‌സിറ്റി ( ചെന്നൈ ) 77 – 72 എന്ന സ്‌കോറിന് തേവര സേക്രഡ് ഹാര്‍ട്ട് കോളേജിനെയും തൃശൂര്‍ സഹൃദയ കോളേജ് 76 – 69 എന്ന സ്‌കോറിനെ തിരുവനതപുരം മാര്‍ ഇവാനിയോസ് കോളേജിനെയും ചങ്ങനാശേരി സ് . ബി കോളേജ് 80 -57 എന്ന സ്‌കോറിനെ അങ്കമാലി ഫിസാറ്റ് കോളേജിനെയും തൃശൂര്‍ കേരളവര്‍മ കോളേജ് 91 – 44 എന്ന സ്‌കോറിനെ മാന്നാനം കെ.ഇ കോളേജിനെയും തോല്‍പിച്ചു. ടൂര്‍ണമെന്റ് സെമി ഫൈനല്‍ മത്സരങ്ങള്‍ 23 നും ഫൈനല്‍ മത്സരങ്ങള്‍ 24 നും അരങ്ങേറും

Related Articles

Back to top button
error: Content is protected !!