KarimannurLocal Live

കരിമണ്ണൂര്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ ദേശീയ ഡോക്ടേഴ്സ് ദിനം ആചരിച്ചു

കരിമണ്ണൂര്‍ : സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ദേശീയ ഡോക്ടേഴ്സ് ദിനം ആചരിച്ചു. വിദ്യാലയത്തിലെ ജൂനിയര്‍ റെഡ് ക്രോസ്, സ്റ്റുഡന്റ് പോലീസ്, എന്‍സിസി, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് എന്നി സംഘടനകളുടെ നേതൃത്വത്തില്‍ കരിമണ്ണൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയാണ് അവിടുത്തെ ഡോക്ടര്‍മാര്‍ക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നത്. കരിമണ്ണൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിലെ ഡോ. ഇ. കെ. ഖയാസ്, ഡോ. വി. റ്റി. അരുണ്‍ലാല്‍, കരിമണ്ണൂര്‍ സ്‌കൂളിലെ 2010 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ത്ഥി ആയിരുന്ന ഡോ. അമീറ ജമാല്‍ നാസര്‍ എന്നിവരെയാണ് മധുര പലഹാരങ്ങളും സ്‌കൂളിലെ വര്‍ക്ക് എക്സ്പീരിയന്‍സ് ക്ലബ് അംഗങ്ങള്‍ നിര്‍മ്മിച്ച കടലാസുപൂക്കളും നല്‍കി ആദരിച്ചത്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി മാത്യു മുഖ്യ പ്രഭാഷണം നടത്തി. ഡോക്ടര്‍സ് ദിനത്തില്‍ തങ്ങളെ തേടിയെത്തിയ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കരിമണ്ണൂര്‍ എഫ്എച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ. കെ. ഖയാസ് നന്ദി അര്‍പ്പിച്ചു. ജൂനിയര്‍ റെഡ് ക്രോസ് വോളന്റീര്‍ ലീഡര്‍ ഏയ്ഞ്ചല്‍ മരിയ ബിജോ, ജൂനിയര്‍ റെഡ് ക്രോസ് കോര്‍ഡിനേറ്റര്‍മാരായ ലിജി തെരേസ് ജോസ്, അബിത ജേക്കബ്, എന്‍സിസി ഓഫീസര്‍ ജയ്സണ്‍ ജോസ്, അധ്യാപകരായ സാബു ജോസ്, അല്‍ഫോന്‍സാ വര്‍ക്കി എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!