ChuttuvattomThodupuzha

ദേശീയ പ്രകൃതി ചികിത്സാദിന പരിപാടി സംഘടിപ്പിച്ചു

തൊടുപുഴ: ആറാമത് ദേശീയ പ്രകൃതി ചികിത്സാദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടി തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്നു. ആയുഷ് മിഷൻ,ഭാരതീയ ചികിത്സാ വകുപ്പ് , ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി നിർവ്വഹിച്ചു. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. വിനീത പുഷ്കരൻ അധ്യക്ഷത വഹിച്ചു.

ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. ബി.എസ് മിനി പ്രകൃതി ചികിത്സാദിന സന്ദേശം നൽകി.ആയുഷ് മിഷൻ ഡിപിഎം ഡോ. എം.എസ്. നൗഷാദ്, തൊടുപുഴ മുനിസിപ്പൽ കൗൺസിലർ ശ്രീലക്ഷ്മി സുധീപ് , ഡോ. ഷീജ യു .ബി, ഡോ: ടോണി ജോസ്, ഡോ. അഞ്ജു ബേബി എന്നിവർ പ്രസംഗിച്ചു. ആരോഗ്യ സംരക്ഷണത്തിന് പ്രകൃതി ചികിത്സയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ഡോ: മേധ ഭൂഷൻ ക്ലാസ്സെടുത്തു. ആരോഗ്യ സംരക്ഷണത്തിനുള്ള പ്രകൃതി ഭക്ഷ്യ പ്രദർശനവും ഉണ്ടായിരുന്നു.

Related Articles

Back to top button
error: Content is protected !!