Thodupuzha

ദേശീയ വായനാദിന മാസാചരണം

തൊടുപുഴ: പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ വായനാദിന മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 19 ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3ന് മുതലക്കുടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ. കെ.സോമന്‍ അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള വായന മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഡി.ഡി ഇന്‍ ചാര്‍ജ് എഡ്യൂക്കേഷന്‍ ജയശ്രീ സി.കെ നിര്‍വഹിക്കും. സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് താനത്ത്പറമ്പില്‍ വായനദിന പ്രതിജ്ഞ ചൊല്ലി കൊടുക്കും.

Related Articles

Back to top button
error: Content is protected !!