ChuttuvattomThodupuzha

തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി

തൊടുപുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവത്തിന് തുടക്കം കുറിച്ചു. കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം മേൽശാന്തി ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം കമ്മറ്റി രക്ഷാധികാരി കെ.കെ. പുഷ്പാഗതൻ, മാനേജർ ബി ഇന്ദിര, ഭാരവാഹികളായ സി സി കൃഷ്ണൻ,കെ ആർ വേണു ,സി രാധകൃഷ്ണൻ ,ബി വിജയകുമാർ തൊടുപുഴ ക്ഷേത്രം കീഴ്ശാന്തി ശ്രീകാന്ത് എന്നിവർ പങ്കെടുത്തു. ആദ്യ ദിവസം ക്ലാസിക്കൽ ഡാൻസും തിരുവാതിരയും നടന്നു. ദീപാരാധനക്ക് ശേഷം എല്ലാ ദിവസവും കലാപരിപാടികൾ ഉണ്ടായിരിക്കും.

Related Articles

Back to top button
error: Content is protected !!