ChuttuvattomThodupuzha

എന്‍.സി.സി അഖിലേന്ത്യ ട്രക്കിംഗ്ക്യാമ്പ് 23 ന് ആരംഭിക്കും

തൊടുപുഴ: എന്‍.സി.സി കേരള- ലക്ഷദ്വീപ് ഡയറക്ടറേറ്റ് നേതൃത്വം നല്‍കുന്ന അഖിലേന്ത്യ ട്രക്കിംഗ് ക്യാമ്പ് 23ന് കുളമാവ് ജവാഹര്‍ നവോദയ വിദ്യാലയത്തില്‍ തുടക്കം കുറിക്കും. തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷമാണ് ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ക്യാമ്പിന് കുളമാവ് ട്രക്കിംഗ് ക്യാമ്പിന് നവോദയ വിദ്യാലയം വേദിയാകുന്നത്.കോട്ടയം എന്‍.സി.സി ഗ്രൂപ്പ് കമാണ്ടര്‍മാരായ ബ്രിഗേഡിയര്‍ ബിജു ശാന്താറം, ബ്രിഗേഡിയര്‍ ജി.എസ് റെഡി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. കുളമാവ് വന മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട നാല് റൂട്ടുകളിലാണ് ട്രക്കിംഗ് നടക്കുക. ട്രക്കിംഗ് കൂടാതെ സ്റ്റഡി ക്ലാസുകള്‍, കള്‍ച്ചറല്‍ പരിപാടികള്‍, ഇടുക്കി ഡാം സന്ദര്‍ശനം, വിവിധ പരിശീലന പരിപാടികള്‍, ദേശീയോദ്ഗ്രഥന ക്യാമ്പയിനുകള്‍ എന്നിങ്ങനെ നിരവധി കര്‍മ്മ പരിപാടികള്‍ ആണ് ക്യാമ്പിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്. 18 കേരള ബറ്റാലിയന്‍ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ പ്രശാന്ത് നായര്‍, അഡ്മിനിസ്റ്റേറ്റീവ് ഓഫിസര്‍,ലഫ് കേണല്‍ അനിരുദ്ധ് സിംഹ്, കേണല്‍ റോഹിതാഷ് സിംഹ, തൊടുപുഴ ന്യൂമാന്‍ കോളേജ് എന്‍.സി.സി ഓഫീസര്‍ ക്യാപ്റ്റന്‍ പ്രജീഷ് സി. മാത്യു, ജവാഹര്‍ നവോദയ വിദ്യാലയം എന്‍.സി.സി ഓഫീസര്‍ ഫസ്റ്റ് ഓഫീസര്‍ ഡോ.സജീവ് കെ. വാവച്ചന്‍ എന്നിവരാണ് ക്യാമ്പിന്റെ ചുമതല വഹിക്കുക.കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, ആന്ധ്രപ്രദേശ് ,മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളില്‍ നിന്നുള്ള 525 കേഡറ്റുകളും സൈനികരും ഉദ്യോഗസ്ഥരും ക്യാമ്പില്‍ പങ്കെടുക്കും.

 

Related Articles

Back to top button
error: Content is protected !!