Thodupuzha

തീവ്രവാദികളെ നിയമപരമായി ശിക്ഷിക്കണമെന്ന് എൻസിപി തൊടുപുഴ ബ്ലോക്ക് കമ്മിറ്റി

തൊടുപുഴ : കേരളത്തിലെ സമാധാന അന്തരീക്ഷവും മതസൗഹൃദവും തകർക്കുവാൻ ശ്രമിക്കുന്ന, ലോകത്തിനു മുൻപിൽ കേരളം സുരക്ഷിതമല്ല എന്ന് കാണിക്കുന്ന തരത്തിൽ അക്രമ പ്രവർത്തനങ്ങൾ നടത്തുന്ന തീവ്രവാദികളെ ഒറ്റപ്പെടുത്തുകയും നിയമപരമായി ശിക്ഷിക്കുകയും ചെയ്യണമെന്ന് എൻസിപി തൊടുപുഴ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

തീവ്രവാദത്തിന് മതമില്ല. നല്ല മതവിശ്വാസികൾ തീവ്രവാദികളും അല്ല. ആയതിനാൽ ഇത്തരത്തിലുള്ള അക്രമങ്ങളെ ഒരു മതങ്ങളുമായി കൂട്ടിക്കുഴയ്ക്കുവാൻ പാടുള്ളതല്ല.
മൂന്നു ട്രെയിൻ യാത്രക്കാരുടെ മരണത്തിലേക്ക് നയിക്കുകയും ചില യാത്രക്കാർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്ത സംഭവം മലയാളി മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ് , കൂടാതെ ഇന്ത്യൻ നിയമവ്യവസ്ഥ അനുശാസിക്കുന്ന പരമാവധി ശിക്ഷ ആക്രമങ്ങൾക്ക് വാങ്ങിച്ചു കൊടുക്കുവാൻ കേരള സമൂഹം ഒന്നിക്കണമെന്നും എൻസിപി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെ കേരള സമൂഹം ജാഗരൂപരായിരിക്കണം എന്നും എൻസിപി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു

എൻസിപി ബ്ലോക്ക് പ്രസിഡണ്ട് ജെയ്സൺ തേവലത്തിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി റോഷൻ സർഗം, സംസ്‌ഥാന ഭാരവാഹികളായ ജോസ് വഴുതനപ്പള്ളിൽ, ലാലു ചകനാൽ, സി എം ജോസ്, സി എസ് വിഷ്ണു, അനിൽ എ ഡി തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!