Thodupuzha

നവകേരള സദസ്: മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിക്കും-കേരള കോണ്‍-എം

തൊടുപുഴ: പത്തിന് തൊടുപുഴയില്‍ നടക്കുന്ന നവകേരള സദസ് വിജയിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ്-എം തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. നിയോജക മണ്ഡലത്തിലെ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും സദസില്‍ പങ്കെടുക്കും. വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഹെല്‍പ് ഡസ്‌കുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. തൊടുപുഴ നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയില്‍പ്പെടുത്തി തൊടുപുഴയുടെ വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ കേരള കോണ്‍ഗ്രസ്-എം സമര്‍പ്പിക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അറിയിച്ചു.
പ്രഫ. കെ.ഐ. ആന്റണി, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, റെജി കുന്നംകോട്ട്, ജയകൃഷ്ണന്‍ പുതിയേടത്ത്, ബെന്നി പ്ലാക്കൂട്ടം, ജോസ് കവിയില്‍, അംബിക ഗോപാലകൃഷ്ണന്‍, പി.ജി. ജോയ്, ജോസ് പാറപ്പുറം, തോമസ് കിഴക്കേപറന്പില്‍, ജോസി വേളാച്ചേരില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!