ChuttuvattomThodupuzha

പുതിയ മദ്യ നയം; സര്‍ക്കാര്‍ ലക്ഷ്യം പരമാവധി മദ്യവില്‍പ്പനയെന്ന് മദ്യനിരോധനസമിതി

തൊടുപുഴ: സംസ്ഥാനത്ത് മദ്യം ഒഴുക്കാനുളള സര്‍ക്കാരിന്റെ ഗൂഢലക്ഷ്യമാണ് പുതിയ മദ്യനയത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് മദ്യനിരോധനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. വിന്‍സെന്റ് മാളിയേക്കല്‍. തെരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞതിനു കടകവിരുദ്ധമായാണ് ഇപ്പോഴത്തെ നടപടികള്‍. മദ്യത്തിന്റെ ലഭ്യത പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നടപടികളാണ് സര്‍ക്കാര്‍ അംഗീകരിക്കുകയെന്നാണ് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്നത്. നിലവിലെ മദ്യനയം സ്ത്രീകളെയും കുട്ടികളെയും ദുരിതത്തിലാക്കും. 2016ല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 29 ബാറുകളാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 751 ബാറുകളുമാണുള്ളത്. ഈ വര്‍ഷം 40ഓളം ബാറുകള്‍ക്ക് അനുമതി നല്‍കി. പ്രതിവര്‍ഷം മദ്യവില്പനയിലൂടെ 15,000 കോടി സമാഹരിക്കുന്ന സര്‍ക്കാര്‍ ബോധവത്കരണത്തിനു വിമുക്തി പദ്ധതി ശക്തിപ്പെടുത്തുമെന്നു പറയുന്നതില്‍ എന്ത് ആത്മാര്‍ത്ഥയാണുള്ളതെന്നും ഡോ. വിന്‍സെന്റ് മാളിയേക്കല്‍ ചോദിച്ചു.

Related Articles

Back to top button
error: Content is protected !!