ChuttuvattomThodupuzha

പുതിയ ഓഫീസും ഓണ വിപണിയും ഉദ്ഘാടനം ചെയ്തു

തൊടുപുഴ: മുട്ടം റീജിണല്‍ ഫാര്‍മേഴ്‌സ് വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ പുതിയ ഓഫീസിന്റേയും സഹകരണ ഓണ വിപണിയുടെയും ഉദ്ഘാടനം നടത്തി. മുട്ടം ശക്തി തീയറ്ററിന് സമീപം പ്രവര്‍ത്തിച്ചിരുന്ന സഹകരണ സംഘത്തിന്റെ ഓഫീസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനോട് ചേര്‍ന്നാണ് പുതിയതായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പുതിയ ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനുവും സഹകരണ വിപണി പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റിനും ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റെജി ഗോപി, സംഘം പ്രസിഡന്റ് ബിജി ചിറ്റാട്ടില്‍, സെക്രട്ടറി എം .കെ ഷാജി, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ് രാധാകൃഷ്ണന്‍, കെ.ഡി സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!