Thodupuzha
കാഡ്സ് പച്ചക്കുടുക്ക പദ്ധതി തുടക്കമായി
തൊടുപുഴ: ന്യൂമാന്‍ കോളജില്‍ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെയും, സംരംഭകത്വ വികസന ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ തൊടുപുഴ കാഡ്സ് ക്രമീകരിച്ചിരിക്കുന്ന പച്ചക്കുടുക്ക പദ്ധതിക്ക് തുടക്കമായി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിജിമോള്‍ തോമസ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയിലെ ബിസിനസ് അവസരങ്ങള്‍ ‘ എന്ന വിഷയത്തിലുള്ള സെമിനാര്‍ കാര്‍ഡ്സ് ചെയര്മാന് ആന്റണി കണ്ടിരിക്കല്‍ നയിച്ചു. ഡിപ്പാര്‍ട്ട്മെന്റ് മേധാവി ക്യാപ്റ്റന്‍ പ്രജീഷ് സി. മാത്യു, ഡോ. ബോണി ബോസ്, അന്നു മരിയ എന്നിവര്‍ പ്രസംഗിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ.ദിവ്യ ജെയിംസ്, എബി തോമസ്, ജോയല്‍ ജോര്‍ജ്, ബീന ദീപ്തി ലൂയിസ്, മരിയ ജോയി, ജോജോ എം. ജോണ്‍ അഞ്ജന ലാലു എന്നിവര്‍ നേതൃത്വം നല്കി.