ChuttuvattomThodupuzha

ഇന്ത്യന്‍ കരസേനയുടെ ക്യാമ്പയിന് തുടക്കംകുറിച്ച് ന്യൂമാന്‍ കോളേജ്

തൊടുപുഴ: ഇന്ത്യന്‍ കരസേനയുടെ പരമോന്നത ക്യാമ്പയിന്‍ തല്‍സൈനിക് ക്യാമ്പിന്് ന്യൂമാന്‍ കോളജില്‍ തുടക്കമായി.ജ്ര ജൂബിലി വര്‍ഷത്തില്‍ ആരംഭിച്ച ഒബ്സ്റ്റക്കിള്‍സ് കോഴ്‌സ് കോംപ്ലക്‌സിലാണ് കോട്ടയം ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ബിജു ശാന്താറാം നേതൃത്വം നല്‍കുന്ന തല്‍ സൈനിക് ക്യാന്പ് സംഘടിപ്പിച്ചിരിക്കുന്നത്.ക്യാമ്പിന്റെ ഉദ്ഘാടനം പി.ജെ.ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു.
1964- ല്‍ സ്ഥാപിതമായ കോളജില്‍ അതേ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിച്ച എന്‍സിസി, കേരള ലക്ഷദ്വീപിലെ ഏറ്റവും മികച്ച എന്‍സിസി സ്ഥാപനത്തിനുള്ള അവാര്‍ഡുകളടക്കം സംസ്ഥാന, ദേശീയ തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.വഫയറിംഗ്, ഒ.ടി, മാപ് റീഡിംഗ്, ജഡ്ജിംഗ് ഡിസ്റ്റന്‍സ്, ഫീല്‍ഡ് സിഗ്‌നല്‍സ്, ടെന്റ് പിച്ചിംഗ് തുടങ്ങിയ സൈനിക അഭ്യാസങ്ങളിലും എന്‍സിസിയിലും മികവ് തെളിയിച്ച ഇരുന്നൂറ് കേഡറ്റുകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദശദിന ക്യാന്പില്‍ പങ്കെടുക്കുന്നത്.ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. ബിജിമോള്‍ തോമസ്, 18 കേരള ബറ്റാലിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കേണല്‍ ലാന്‍സ് ഡി. റോഡ്രിഗ്രസ്, എന്‍സിസി ഓഫീസര്‍മാരായ ക്യാപ്റ്റന്‍ പ്രജീഷ് സി. മാത്യു, ലെഫ്റ്റനന്റ് അനു ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!