Thodupuzha

ന്യൂമാന്‍ കോളജില്‍ സംരംഭകത്വ പരിശീലന കര്‍മ പദ്ധതി സംഘടിപ്പിച്ചു 

 

തൊടുപുഴ: തൊടുപുഴ ന്യൂമാന്‍ കോളജില്‍ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ബിസിനസ് ഇങ്കുബേഷന്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം സംഘടിപ്പിച്ച പരിശീലന പരിപാടി ശ്രദ്ധേയമായി. വിദ്യാര്‍ഥികളില്‍ സംരംഭകത്വം പരിപോഷിപ്പിക്കുക, ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ ആധുനിക നിപുണത വര്‍ധിപ്പിക്കുക അതുവഴി ഗ്രാമീണ മേഖലയിലെ യുവജനതയെ മികച്ച സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. സ്വന്തമായി സംരംഭങ്ങള്‍ ശാസ്ത്രീയമായി ആവിഷ്‌കരിക്കുന്നതിനും നടപ്പാക്കുന്നതിനുള്ള നൂതന മാര്‍ഗങ്ങള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സാങ്കേതികവിദ്യ, വ്യക്തിത്വ വികസന ക്യാപ്‌സ്യൂള്‍, എന്നിങ്ങനെ വിദ്യാര്‍ഥികളുടെ സമഗ്ര വികസനത്തിനുതകുന്നകര്‍മ്മ പരിപാടികള്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന തീവ്ര പരിശീലന യത്‌നത്തിന്റെ ഭാഗമായി ക്രമീകരിച്ചു. ദേശീയതലത്തില്‍ പരിശീലനം സിദ്ധിച്ച പ്രഗല്‍ഭരായ പരിശീലകര്‍ ട്രെയിനിങ് വര്‍ക്ക് ഷോപ്പിന് നേതൃത്വം നല്‍കി. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായം, സാങ്കേതികവിദ്യകള്‍ പരിശീലന പരിപാടികള്‍ എന്നിവ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിജിമോള്‍ തോമസ് നിര്‍വഹിച്ചു. ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ക്യാപ്റ്റന്‍ പ്രജീഷ് സി.മാത്യു, ഡോ. അഞ്ചു ടി. ആര്‍, പ്രഫ. എബി തോമസ്, ഡോ. ബോണി ബോസ് എന്നിവര്‍ പ്രസംഗിച്ചു. അരുണ്‍ റെജി വര്‍ക്ക്‌ഷോപ്പിന് നേതൃത്വം നല്‍കി. ഡോ. കെ.എം.എച്ച് ഇക്ബാല്‍, ഹരീഷ് കെ.വി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. ദിവ്യ ജെയിംസ്, ബീന ദീപ്തി ലൂയിസ്, ജോയല്‍ ജോര്‍ജ്,ശാരിക പുഷ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമാപനയോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ നസീര്‍ പി എ വിതരണം ചെയ്തു.

Related Articles

Back to top button
error: Content is protected !!