Thodupuzha

ന്യൂമാന്‍ കോളേജില്‍ ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ ആരംഭിച്ചു

തൊടുപുഴ: ന്യൂമാന്‍ കോളേജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരു നവോഥാന ചരിത്രത്തിലും സാഹിത്യത്തിലും എന്ന വിഷയത്തെ ആസ്പദമാക്കി ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 9ന് കോളേജ് മാനേജരും കോതമംഗലം രൂപത വികാരി ജനറാളുമായ മോണ്‍.റവ.ഡോ. പയസ് മലേക്കണ്ടത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ബിജിമോള്‍ തോമസ് അധ്യക്ഷത വഹിച്ചു. ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ഏഷ്യന്‍ സ്റ്റഡീസ് (മലയാളം) വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ദര്‍ശനാ മനയത്ത് മുഖ്യാതിഥി ആയിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ റിട്ട. പ്രഫ. ഡോ. എന്‍ അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കോതമംഗലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഡോ. പോള്‍ നെടുംപുറത്ത്, കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.സാജു എബ്രഹാം, ബര്‍സാര്‍ ഫാ.ബെന്‍സണ്‍ ആന്റണി, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ഡോ. ജോസ് അഗസ്റ്റിന്‍, ഗവേഷക വിദ്യാര്‍ഥിനി സ്നേഹ ബാലന്‍, സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ആനി തോമസ്, മലയാളം വിഭാഗം മേധാവി ഡോ. ബിന്‍സി സി.ജെ എന്നിവര്‍പ്രസംഗിച്ചു

 

Related Articles

Back to top button
error: Content is protected !!