ArakkulamLocal Live

അറക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സമരം സംഘടിപ്പിച്ച് എന്‍എച്ച്എം ജീവനക്കാര്‍

മൂലമറ്റം : ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴിലുള്ള മുഴുവന്‍ ജീവനക്കാരും സമരത്തില്‍. ഫാര്‍മസിസ്റ്റ് ,ലാബ് ജീവനക്കാര്‍ ,ആശ പ്രവര്‍ത്തകര്‍, നഴ്‌സുമാര്‍ തുടങ്ങിയ ജീവനക്കാരാണ് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മുമ്പില്‍ സമരം ആരംഭിച്ചിരിക്കുന്നത്. രോഗികള്‍ക്കും പൊതുജനത്തിനും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുവാന്‍ സമര സമയം ഒരു മണിക്കൂറായി ചുരുക്കിയിട്ടുള്ളതായി സമര സമിതി അംഗങ്ങള്‍ അറിയിച്ചു. അറക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ സമരം ഡിജു പി.ജോര്‍ജ് ഉദ്ഘാടനം ചെയ്തു. രാപകലില്ലാതെ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കരോട് അധികൃതര്‍ കാട്ടുന്ന അനാസ്ഥ പൊതുജനങ്ങള്‍ക്കിടയിലും പ്രതിക്ഷേധത്തിനിടയാക്കിയിട്ടുണ്ടെന്നും എത്രയും വേഗം ശമ്പളം നല്‍കുവാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും സമരസമതി അംഗങ്ങള്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!