Kudayathoor

ജില്ലയില്‍ 9 പി.എം.ജി.എസ്.വൈ റോഡുകള്‍ക്കായി 46.42 കോടി രൂപയുടെ അനുമതി: ഡീന്‍ കുര്യാക്കോസ് എം.പി

 

തൊടുപുഴ: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയില്‍ (പി.എം.ജി.എസ്.വൈ) ജില്ലയില്‍ 9 റോഡുകള്‍ക്കായി 62.95 കി.മി നിര്‍മാണത്തിനായി 46.42 കോടി രൂപ സംസ്ഥാനതല എംപവര്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതായി ഇടുക്കി ഡീന്‍ കുര്യാക്കോസ് അറിയിച്ചു. ഇടമറ്റം ട്രാന്‍സ്‌ഫോര്‍മര്‍ പടി പച്ചോലുപടി-രാജകുമാരി റോഡ് (നെടുങ്കണ്ടം ബ്ലോക്ക്) ദൂരം 5.462 കി. മി- 4.0221 കോടി. മുണ്ടിയെരുമ-കോമ്പയാര്‍-പാമ്പാടുംപാറ- അടിയാര്‍പുരം- കാഞ്ഞിരത്തുംമൂട്- കുരിശുമല റോഡ് (നെടുങ്കണ്ടം ബ്ലോക്ക്) – ദൂരം: 7.596 കി.മി- 6.13 കോടി, പോലീസ് സ്‌റ്റേഷന്‍ – പരുന്തുംപാറ റോഡ് (അഴുത ബ്ലോക്ക്) – ദൂരം: 8.04 കി.മി – 6.15 കോടി, മ്ലാമല-എന്‍ടാന്‍ചോല- കൊടുവാക്കരണം-സെക്കന്റ് ഡിവിഷന്‍ റോഡ് (അഴുത ബ്ലോക്ക്) – ദൂരം: 7.66 കി.മി- 5.83 കോടി, ആനകുത്തിവളവ് -രാജമുടി- പരുന്തുംപാറ റോഡ് (അഴുത ബ്ലോക്ക്) – ദൂരം: 5.12കി. മി -3.83 കോടി, 6. മ്ലാമല-മുങ്കലാര്‍ -സെക്കന്റ് ഡിവിഷന്‍-വെള്ളാരംകുന്ന് റോഡ് (അഴുത ഡിവിഷന്‍) – ദൂരം: 8.16 കി. മി – 5.31 കോടി, വെണ്‍മണി-പുളിക്കത്തൊട്ടി-എടത്തന-ഏണിത്താഴം-ആനക്കുഴി റോഡ് (ഇളംദേശം ബ്ലോക്ക്) – ദൂരം: 6.92 കി. മി. 5.53 കോടി, ആനവിരട്ടി – 200 ഏക്കര്‍ റോഡ് ( അടിമാലി ബ്ലോക്ക്) – ദൂരം: 6.30 കി. മി – 4.64 കോടി, തെങ്ങുംപിള്ളി- വാഴേക്കവല- ശാന്തിഗിരി- പനക്കച്ചാല്‍-കുണിഞ്ഞി റോഡ് (തൊടുപുഴ ബ്ലോക്ക്) – ദൂരം: 7.7 കി.മി. 5.52 കോടി എന്നിവയാണ് പി.എം.ജി.എസ്.വൈ ഫേസ് 3-യിലെ രണ്ടാം ബാച്ചില്‍ അംഗീകാരം ലഭിച്ച റോഡുകള്‍. ഇവ ടെന്റര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ തന്നെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആംരംഭിക്കുമെന്നും എം.പി. അറിയിച്ചു.

Related Articles

Back to top button
error: Content is protected !!